തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ എറി‍ഞ്ഞു തകര്‍ത്തത് 18 കെഎസ്‌ആര്‍ടിസി ബസുകള്‍. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നതില്‍ നഷ്ടം 2,16,000 രൂപ. ഇത്രയും ബസുകളുടെ രണ്ട് ദിവസത്തെ സര്‍വീസും മുടങ്ങുന്നതോടെ വരുമാനത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്‌ആര്‍ടിസിക്കുണ്ടാകുന്നത്.

തകര്‍ക്കപ്പെട്ട 18 ബസുകളില്‍ 13 എണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിന്റേയും ചില്ലുകള്‍ തകര്‍‌ന്നിട്ടുണ്ട്. ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതം ചെലവാകും. ഹര്‍ത്താല്‍ കാരണം സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം വേറെയുമുണ്ട്.