ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം കനത്തതോട് കൂടി ജനങ്ങളോട് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അതിക്രമങ്ങള്‍ പൊറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഡല്‍ഹി നിവാസികളോട് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അപേക്ഷിക്കുകയാണ്. ഒരുതരത്തിലുള്ള അതിക്രമവും പൊറുക്കാനാവില്ല. അതിക്രമത്തിലൂടെ ന്നെും നേടാനാവില്ല. സമാധാനവുമായി ബന്ധപ്പെട്ട നമ്മുടെ ചിന്തകളാണ് പങ്കുവെക്കപ്പെടേണ്ടത്’- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.