തിരുവനന്തപുരം: വീണ്ടും കേരളടീമിലെത്തിയ സഞ്ജു വി. സാസംണിന് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെഞ്ചുറി. അര്‍ധസെഞ്ചുറിനേടി സഞ്ചുവിന് പിന്തുണയായത് റോബിന്‍ ഉത്തപ്പയാണ്. കേരളം ഏഴു വിക്കറ്റിന് 237 റണ്‍സ് എന്ന നിലയിലാണ്. ട്വന്റി 20 രീതിയില്‍ നിന്നുള്ള ശൈലീമാറ്റം വെല്ലുവിളിയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ഓപ്പണര്‍മാരായ പി. രാഹുല്‍ അഞ്ചുറണ്‍സിനും ജലജ് സക്‌സേന ഒമ്ബതുറണ്‍സിനും പുറത്തായി. എന്നാല്‍ ക്യാപ്റ്റനായ സച്ചിന് പത്ത് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

169 ബോളില്‍116 റണ്‍സെടുത്ത സഞ്ജു ഷഹബാസിന്റെ ബോളില്‍ പുറത്തായി. റോബിന്‍ ഉത്തപ്പ 50 റണ്‍സെടുത്തു. ആദ്യ ദിവസം കളി നിര്‍ത്തുമ്ബോള്‍ കേരളം ഏഴു വിക്കറ്റിന് 237 റണ്‍സ് എന്ന നിലയിലാണ്.