ന്യൂഡല്‍ഹി: ഡല്‍ഹി സീലാപൂരില് നടന്ന പൗരത്വ പ്രതിഷേധ റാലിയില്‍ സംഘര്‍ഷം. ആയിരത്തോളം പേര് ഡി.സി.പി ഓഫീസിന് പുറത്ത് തടിച്ചുകൂടിയതോടെ പൊലീസ് ലാത്തിചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചു. പൊലീസുകരാടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ട്രാഫിക് പൊലീസ് പ്രദേശത്തെ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. ഈ ഭാഗത്തേക്കുള്ള മെട്രോ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഉച്ചക്ക് 12 മണിയോടെ പ്രതിഷേധം ആരംഭിച്ചതായും പ്രദേശത്തെ ആളുകള്‍ സീലാപൂര്‍ ടി പോയിന്റില്‍ തടിച്ചുകൂടിയതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളുകള്‍ സമാധാനപരമായാണ് മാര്‍ച്ച് തുടങ്ങിയത്. ‘ഹിന്ദു-മുസ്ലിം സിന്ദാബാദ്’ അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയ മാര്ച്ച്പിന്നീട് അക്രമാസക്തമാവുകയായിരുന്നു.പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വന്‍ ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷിയായത്.
Vikas Tripathi@vikasjournolkoStone pelting n violent protests by a mob of more than thousands ppl in #Seelampur
Devjyot Ghoshal✔@DevjyotGhoshal
Running battles still going on, right under a metro line.
Seelampur. #CABProtests #CitizenshipAmendmentBill2019
Heavy clashes with intense stone pelting by more than a thousand protesters has gone for more than an hour in Seelampur #Delhi #DelhiProtest #CABProtest