ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ബി​ല്ലി​നു പി​ന്നാ​ലെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ ത​ള്ളി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ടെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ‌ ഉ​ണ്ടാ​കു​ന്ന​തും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന തോ​ന്ന​ൽ എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നു പ​റ​ഞ്ഞ വെ​ങ്ക​യ്യ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​മ്പോ​ൾ അ​ത് സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്താ​ണ് എ​ന്നും സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണ് എ​ന്നും ഓ​ർ​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഒ​രി​ക്ക​ലും അ​ക്ര​മ സ്വ​ഭാ​വ​ത്തി​ലേ​ക്ക് വ​ഴി​മാ​റ​രു​തെ​ന്ന് ആ​വ​ർ​ത്തി​ച്ച വെ​ങ്ക​യ്യ നാ​യി​ഡു അ​ക്ര​മം ഒ​ന്നി​നും ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.