ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ബി​ൽ അ​വ​ത​ര​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് സം​സാ​രി​ക്ക​വേ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​ക്ത​വാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന​യും മൂ​ല്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​തെ​ന്ന് വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.