ഇര്‍ഷാദ് പരേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അയല്‍വാശി’. ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്നതാണ്. ലൂസിഫറിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.

ടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രധാന കഥാപാത്രങ്ങളായിഎത്തുന്ന ചിത്രമാണിത്. സംവിധായകനും തിരക്കഥാകൃത്തുമായി മുഹ്‌സിന്‍ പരാരിയുടെ സഹോദരന്‍ ആണ് ഇര്‍ഷാദ് പരേരി . ലൂസിഫറില്‍ പൃഥ്വിരാജിന്റെ അസോസിയേറ്റായ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഇര്‍ഷാദ്.