തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത സം​സ്ഥാ​ന വ്യാ​പ​ക​ ഹര്‍ത്താല്‍ തുടങ്ങി.രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റ്​ വ​രെ​യാ​ണ്​ ഹ​ര്‍​ത്താ​ല്‍. കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹര്‍ത്താലി​​​​​െന്‍റ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത്പൊലീസ് സുരക്ഷ ശക്തമാക്കി. മു‍ന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്.

എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ക​ട​ക​ള​ട​ച്ചും യാ​ത്ര, തൊ​ഴി​ല്‍ എ​ന്നി​വ ഒ​ഴി​വാ​ക്കി​യും പ​ഠി​പ്പ്​ മു​ട​ക്കി​യും മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സ​മി​തി നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചിരുന്നു.ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ ഒ​രു അ​സൗ​ക​ര്യ​വും ഉ​ണ്ടാ​കി​ല്ല. റാ​ന്നി താ​ലൂ​ക്കി​നെ പൂ​ര്‍​ണ​മാ​യി ഹ​ര്‍​ത്താ​ലി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി. ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ മ​റ്റ്​ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ത​ട​സ്സ​മു​ണ്ടാ​കി​ല്ല.രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റ്​ വ​രെ​യാ​ണ്​ ഹ​ര്‍​ത്താ​ല്‍.

കൃത്രിമമായി സംഘര്‍ഷം സൃഷ്​ടിച്ച്‌​ മറ്റുള്ളവരുടെ മുകളില്‍ കെട്ടി​െവ​ക്കുക സംഘ്​പരിവാറിന്‍റെ സ്ഥിരം രീതിയാ​െണന്നും അങ്ങനെ സംഭവിച്ചാല്‍ പൊലീസിനും സര്‍ക്കാറിനുമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്നും സമര സമിതി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ഇന്നലെ പറഞ്ഞിരുന്നു. ആര്‍.എസ്​.എസിനെ ഭയന്ന്​ സമരം ചെയ്യാന്‍ പാടില്ല എന്ന പൊതുബോധം വളരുന്നത്​ ശരിയ​െല്ലന്നും അവര്‍ പറഞ്ഞു.
വെല്‍​െഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷെഫീഖ്​, എസ്​.ഡി.പി.​െഎ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷറഫ്​ മൗലവി, ബി.എസ്​.പി സംസ്ഥാന സെക്രട്ടറി മുരളി നാഗ, ഡി.എച്ച്‌​.ആര്‍.എം വര്‍ക്കിങ്​ പ്രസിഡന്‍റ്​ സജി കൊല്ലം, സമിതി കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര, മൈനോരിറ്റി റൈറ്റ്​സ്​ വാച്ചിലെ അഡ്വ. ഷാനവാസ്​ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പ​െങ്കടുത്തു.

പരീക്ഷകള്‍ക്ക് മാറ്റമില്ല
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച്‌ സ്കൂ​ള്‍ ര​ണ്ടാം പാ​ദ വാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. എ.​പി.​ജെ. അ​ബ്​​ദു​ല്‍ ക​ലാം സാ​േ​ങ്ക​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്കും മാ​റ്റ​മി​ല്ല.