ല​ണ്ട​ന്‍: ഇ​ട​ക്കാ​ല ബ്രിട്ടീഷ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ​മാ​യ ലേ​ബ​ര്‍ പാ​ര്‍​ട്ടി നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്​ മാ​പ്പു​ചോ​ദി​ച്ച്‌​ പാ​ര്‍​ട്ടി നേ​താ​വ്​ ജെ​റ​മി കോ​ര്‍​ബി​ന്‍ രംഗത്ത് . ബ്രി​ട്ട​നി​ലെ തൊ​ഴി​ലാ​ളി​വ​ര്‍​ഗ​ത്തിന്റെ വോ​ട്ട്​ ഉ​റ​പ്പി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തെ കോ​ര്‍​ബി​ന്‍ ന്യായീകരിക്കുകയും ചെയ്തു .

ഭയത്തിന്റെ സ​ന്ദേ​ശ​ത്തി​നു പ​ക​രം, പ്ര​തീ​ക്ഷ പു​ല​ര്‍​ത്തു​ന്ന വാ​ഗ്​​ദാ​ന​ങ്ങ​ള്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ മു​ന്നോ​ട്ടു​വെ​ച്ച​തി​ല്‍ അഭിമാനമുണ്ടെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

650 അം​ഗ പാര്‍ലമെന്റില്‍ ക​ണ്‍​സ​ര്‍​വേ​റ്റി​വ്​ പാ​ര്‍​ട്ടി​ക്ക്​ 365ഉം ​ലേ​ബ​ര്‍ പാ​ര്‍​ട്ടി​ക്ക്​ 205ഉം ​ സീറ്റുകളും ലഭിച്ചിരുന്നു . തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ മേറ്റെടുത്ത് ​ കോ​ര്‍​ബി​ന്‍ രാ​ജി​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1935നു ​ശേ​ഷം പാര്‍ലമെന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ലേ​ബ​ര്‍ പാ​ര്‍​ട്ടി​ക്ക്​ ഇ​ത്ര​യും കു​റ​വ്​ സീ​റ്റ്​ ല​ഭി​ക്കു​ന്ന​ത്. തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം താ​ന്‍ ഏ​റ്റെ​ടു​ക്കു​ന്ന​താ​യും കോ​ര്‍​ബി​ന്‍ വ്യക്തമാക്കി .