തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​ര്‍​ക്കാ​രു​മാ​യി ചേ​ര്‍​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ല്‍ യു​ഡി​എ​ഫി​ല്‍ അ​തൃ​പ്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​ത്യ​ഗ്ര​ഹ വേ​ദി​യി​ൽ നി​ന്നും യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ടു നി​ന്നു. ആ​ർ​എ​സ്പി​യും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

മു​സ്ലിംലീ​ഗ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളും യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ലു​ള്ള വി​യോ​ജി​പ്പ് യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര യോ​ഗ​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. യു​ഡി​എ​ഫ് സ്വ​ന്തം നി​ല​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ചി​ത​മെ​ന്നാ​ണ് നേതാക്കളുടെ അ​ഭി​പ്രാ​യം.

അ​തേ​സ​മ​യം, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ക​ണ്ണൂ​ർ​ക്കു പോ​യ​താ​ണെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.