കൊല്ലം: കരുനാ​ഗപ്പള്ളിയില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം. രോ​ഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു.

എന്നാല്‍ രോ​ഗികളില്ലാത്ത ആംബുലന്‍സ് പ്രകടനക്കാര്‍ക്കിടയിലേക്ക് ഓടിച്ച്‌ കയറ്റുകയായിരുന്നുവെന്നാണ് സമരക്കാര്‍ പറയുന്നത്. ജീവനക്കാരെ കൈയേറ്റം ചെയ്തപ്പോള്‍ പൊലീസ് പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്.