പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിതാറാം യെച്ചൂരി. നിയമം ഭരണഘടനവിരുദ്ധമാണ്, വര്‍ഗീയ ദ്രുവീകരണം ശക്തമാക്കുകയാണ് നിയമതിന് പിന്നിലെന്നും ഹിന്ദു മുസ്ലിം എന്ന വേര്‍തിരിവ് ഉണ്ടാക്കിയെടുക്കുകയാണ് നിയമത്തിലൂടെയെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രം നോക്കി പ്രതിഷേധക്കാര്‍ ആരാണെന്ന് തിരിച്ചറിയാമെന്ന മോദിയുടെ പ്രസംഗം ഇതിന് തെളിവാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹചര്യം പ്രതിഷേധാര്‍ഹമാണ്.

പ്രക്ഷോഭത്തില്‍ നിരവധിപേര്‍ മരിച്ചു. നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. ഇന്റര്‍നെറ്റ് റദ്ദാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. ഇത് മുസ്ലിങ്ങളുടെ മാത്രം പ്രശ്നയി കേന്ദ്രസര്‍ക്കാര്‍ ചിത്രീകരിക്കരുത്.

ഇന്ത്യയിലെ ജനങ്ങളുടെ മുഴുവന്‍ പ്രതിഷേധം ആണ്. ഹിന്ദുത്വ രാഷ്ട്രമാക്കാനാണ് ശ്രമം. ജാമിയയില്‍ ഉണ്ടായ സംഭവം അപലപനീയം. പൊലീസിന് ക്യാംപസില്‍ കയറാന്‍ ആര് അനുവാദം നല്‍കിയെന്ന് അമിത് ഷാ മറുപടി പറയണമെന്നും യെച്ചൂരു പറഞ്ഞു.

സമാധാനപരമായി രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുകയാണ്. ഇന്ന് സമയം അനുവദിച്ചില്ല, നാളെ സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഇന്ത്യക്കാരും ഒരുമിച്ചു പ്രതിഷേധം ഉയര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.