ഐസിസി പുറത്തുവിട്ട പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ കൊഹിലി ഒന്നാം സ്ഥാനത്ത് തന്നെ. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബൂഷെയ്‌ ആദ്യ അഞ്ചില്‍ എത്തി. കഴിഞ്ഞ മൂന്നു ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് മാര്‍നസ് ലബൂഷെയെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്. രണ്ടാം സ്ഥാനത്ത് സ്മിത്തും, മൂന്നാം സ്ഥാനത്ത് കെയിന്‍ വില്യംസണും ആണ്. പെര്‍ത്ത് ടെസ്റ്റില്‍ സ്മിത്തിന് തിളങ്ങാന്‍ കഴിയാഞ്ഞത് അദ്ദേഹത്തിന് വിനയായി. കോഹിലിയുമായി ഇപ്പോള്‍ 17 പോയിന്റ് വ്യത്യാസം ആണ് ഇപ്പോള്‍ ഉള്ളത്.