വാഷിംഗ്ടണ്‍ ഡി.സി.- മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ നടത്തപ്പെടുന്ന ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങള്‍ ഫിലഡല്‍ഫിയ അന്റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.
വികാരി ഫാ.എം.കെ.കുര്യാക്കോസും, സഹവികാരി ഫാ.സുജിത് തോമസും ചേര്‍ന്ന് ടീം അംഗങ്ങളായ സെക്രട്ടറി ജോബി ജോണ്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രാഹം, കമ്മിറ്റി അംഗം അജോയ് ജോര്‍ജ്, രാജന്‍ പടിയറ എന്നിവരെ സ്വാഗതം ചെയ്യുകയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് വിവരിയ്ക്കുകയും ചെയ്തു.
സെക്രട്ടറി ജോബി ജോണ്‍, അജോയ് ജോര്‍ജ്, ജോ ഏബ്രഹാം, രാജന്‍ പടിയറ എന്നിവര്‍ 2020 കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്‌ട്രേഷനെകുറിച്ചും, കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥം പ്രസിദ്ധീകരിയ്ക്കുന്ന ആകര്‍ഷകമായ സുവനീറിനെ കുറിച്ചും വിവരണം നല്‍കി.
ഇടവകയില്‍ നിന്നുമുള്ള ആദ്യ രജിസ്‌ട്രേഷന്‍ ഫിലിപ്പ് വര്‍ഗീസില്‍ നിന്നും ഇടവക വികാരി ഫാ.എം.കെ.കുര്യാക്കോസ് സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു. കൂടാതെ നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും, സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.
ഇടവകയില്‍ നിന്നും നല്‍കുന്ന സഹായ സഹകരണങ്ങള്‍ക്ക് കോണ്‍ഫറന്‍സ് കമ്മിറ്റി നന്ദി അറിയിച്ചു.