ഓസ്റ്റിന്‍ (ടെക്‌സസ്സ്):  ഓസ്റ്റിനിലെ വീട്ടില്‍ നിന്നും ഡിസംബര്‍ 12 വ്യാഴാഴ്ച മുതല്‍ കാണാതായ മുപ്പത്തിമൂന്ന് വയസ്സുള്ള മാതാവ് ഹീഡി ബ്രൊസാഡിനേയും, മൂന്നാഴ്ച പ്രയമുള്ള മകളേയും കണ്ടെത്തുന്നതിന് ഓസ്റ്റിന്‍ പോലീസ് പൊതു ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.
വ്യാഴാഴ്ച രാവിലെ 7.30 ഇവരുടെ മകനെ കവന്‍ എലിമെന്ററി സ്‌കൂളില്‍ ഇറക്കി വിട്ടശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം എന്നാല്‍ പിന്നീട് ഇരുവരേയും ആരും കണ്ടില്ല.
സ്‌ക്കൂളില്‍ നിന്നും കുട്ടിയെ കൊണ്ടുപോകണമെന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് യുവതിയുടെ ഭര്‍ത്താവ് വിവരം അറിയുന്നത്. ഭാര്യയെ കുറിച്ചോ, മകളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിളിച്ചറിയിക്കണമെന്ന് ഭര്‍ത്താവ് ഷെയ്ന്‍ കേയ്‌റി അഭ്യര്‍ത്ഥിച്ചു.
അഞ്ചടി 3 ഇഞ്ച് ഉയരവും 150 പൗണ്ട് തൂക്കവും, ഡാര്‍ക്ക് ബ്രൗണ്‍ മുടിയും
ഉള്ള ഹീഡിയേയും 7 പൗണ്ട് 7 ഔണ്‍സ് തൂക്കവും, 22 ഇഞ്ച് വലിപ്പവുമുള്ള മകളേയും കണ്ടെത്തുന്നവര്‍ ഓസ്റ്റിന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍രിനെ വിളിച്ച് അറിയിക്കുമെന്ന് അധികൃതരും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.