കൊച്ചി: എറണാകുളം പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്‍റ്​ നിര്‍മാണം ഇന്ന്​ പുനഃരാരംഭിക്കും. പദ്ധതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലുമാണു നിയന്ത്രണം.

പൊലീസ് സുരക്ഷയില്‍ നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിച്ചു. ഞായറാഴ്ചഅര്‍ദ്ധ രാത്രിയോടെ വന്‍ പൊലീസ് സന്നാഹമാണ്​ പുതുവൈപ്പിലെത്തിയത്.

ഐ.ഒ.സി പ്ലാന്‍റ്​ പരിസരം പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. പ്ലാന്‍റ്​ നിര്‍മാണത്തിനെതിരെ രണ്ടു വര്‍ഷം മുമ്ബ്​ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസ് സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലകലക്ടര്‍ വ്യക്തമാക്കി.