ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. ഈ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഒറ്റയ്ക്കല്ലെന്ന് നജ്മ അക്തര്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് അങ്ങേയറ്റം കിരാതമായ രീതിയിലാണ്. സര്‍വകലാശാലയ്ക്കുള്ളില്‍ കടന്ന് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടി അംഗീകരിക്കാനാവില്ല. ഈ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഒറ്റയ്ക്കല്ല, ജാമിയ പൂര്‍ണമായും അവര്‍ക്കൊപ്പമുണ്ടെന്ന് വൈസ് ചാന്‍സര്‍ പറഞ്ഞു.

”നിങ്ങള്‍ ഒറ്റയ്ക്കല്ല, ധീരമായി മുന്നോട്ടുപോവണം. ഈ പോരാട്ടം കഴിയും വിധമെല്ലാം മുന്നോട്ടുകൊണ്ടുപോവണം” – നജ്മ അക്തര്‍ പറഞ്ഞു.

ഇന്നലെ കാപസില്‍ കടന്നുകയറിയ പൊലീസ് 67 വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഇന്നു രാവിലെ വിട്ടയച്ചു.