ന്യൂ​ഡ​ല്‍​ഹി: വി​ദ്യാ​ര്‍​ഥി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും അ​ടി​ച്ച​മ​ര്‍​ത്തു​ന്ന കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ര്‍​ക്കാ​ര്‍ ഭീ​രു ആ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. യു​വാ​ക്ക​ളു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​വി​ല്ലെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു. ഡ​ല്‍​ഹി ജാ​മി​യ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ്.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ക​യ​റി പോ​ലീ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ന്ന് ജ​ന​ങ്ങ​ളെ കേ​ള്‍​ക്കേ​ണ്ട ഘ​ട്ട​ത്തി​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണ്. ഇ​ത് ഭീ​രു​ക്ക​ളു​ടെ സ​ര്‍​ക്കാ​രാ​ണ് പ്രി​യ​ങ്ക പ​റ​ഞ്ഞു.

യു​വാ​ക്ക​ളു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ്രി​യ​ങ്ക മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഈ ​സ​ര്‍​ക്കാ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​ത്തെ ഭ​യ​പ്പെ​ടു​ന്നു. സേഛ്‌ഛാ​ധി​പ​ത്യ​ത്തി​ലൂ​ടെ ഈ ​രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ സര്‍ക്കാര്‍ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.