ന്യൂയോര്‍ക്ക്: കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബാര്‍നാര്‍ഡ് കോളജില്‍ വിദ്യാര്‍ഥിനി ആയ ടെസ മേജേഴ്‌സിനെ (18) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 11 നു ബുധനാഴ്ച വൈകിട്ട്മോണിങ്ങ് സൈഡ് പാര്‍ക്കിനു സമീപം നടന്നിരുന്ന ടീസ കവര്‍ച്ചചെയ്യുന്നതിനിടയില്‍ അവരുമായി നടത്തിയ മല്‍പിടുത്തത്തിനിടയിലാണ് കുത്തേറ്റത് .കുത്തേറ്റു വീണ ടെസ യൂണിവേഴ്‌സിറ്റി കാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിന്റെഓഫീസിനു സമീപം വരെ ചെന്നു.ഗാര്‍ഡ് അവിടെ ഇല്ലായിരുന്നു. അയാള്‍തിരിച്ചു വന്നപ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന ടെസയെയാണു കണ്ടത്.ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിനു ശേഷം രക്ഷപെട്ട അക്രമിയെ ഇതേ പരിസരത്തു വച്ചാണു പൊലീസ് പിടികൂടിയത്. സംഭവ സമയത്തു ക്യാമറയില്‍ പതിഞ്ഞ വസ്ത്രമാണു പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഈ കുട്ടിയോടൊപ്പം മറ്റു രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റെയാളെ പിടികൂടിയിട്ടില്ല.

പ്രതിയായ കുട്ടിക്കെതിരെ സെക്കന്റ് ഡിഗ്രി കൊലപാതകം, കവര്‍ച്ച, കുറ്റകരമായ മാരകായുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് നിയമമനുസരിച്ചു ഫാമിലി കോര്‍ട്ടില്‍ വിചാരണ ചെയ്യുമെന്നു പൊലീസ് പറഞ്ഞു.