ബംഗളൂരു: തന്നെ കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ചും ആരോഗ്യസ്ഥിതി വിശദീകരിച്ചും അബ്ദുന്നാസിര്‍ മഅ്ദനി ഫേസ്ബുക്ക് ലൈവില്‍. ബംഗളൂരുവിലെ ആശുപത്രിയില്‍ നിന്നുമാണ് മഅ്ദനി ലൈവിലൂടെ ശബ്ദസന്ദേശം നല്‍കിയത്.

തിങ്കളാഴ്ച മുതല്‍ ആശുപത്രിയിലാണെന്നും ആരോഗ്യസ്ഥിതി ഭേദപ്പെട്ട് വരികയാണെന്നും അദ്ദേഹം പറയുന്നു. വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മരണം ഒരു വിശ്വാസിക്ക് പേടിയുണ്ടാക്കുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഅ്ദനിയുടെ ഫേസ്ബുക്ക് ലൈവ് കാണാം…

തിങ്കളാഴ്ച മറ്റൊരു ആശുപത്രിയിലേക്ക് മാറി വിശദമായ പരിശോധനകള്‍ നടത്തും. ആരോഗ്യവിവരം അറിയാന്‍ നിരവധി പേര്‍ വിളിച്ചുകൊണ്ടിരിക്കുന്നതായും പ്രാര്‍ഥനകളുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.