കൊച്ചി : സീറോമലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കടുത്ത പനിയെതുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.

കര്‍ദ്ദിനാളിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടെണ്ടണ്ടതില്ലെന്നും പിതാവിന്‍റെ ആരോഗ്യ സ്ഥിതി ഭദ്രമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇതേതുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.