സ്ത്രീപക്ഷത്ത് നിന്ന് കൂടി ചിന്തിച്ചിട്ട് വേണം തിരക്കഥ എഴുതാന്‍ തങ്ങളെ ഓര്‍മ്മപ്പെടുത്തിയത് പാര്‍വതിയാണെന്ന് തുറന്ന് പറഞ്ഞ് ബോബി, സഞ്ജയ്. എപ്പോള്‍ പേനയെടുക്കുമ്ബോഴും അവളുടെ പക്ഷത്ത് നിന്ന് കൂടി ആലോചിക്കണമെന്ന് ഇപ്പോള്‍ കൃത്യമായി മനസ്സിലായെന്നും സഞ്ജയ് കുറിപ്പില്‍ പറയുന്നു.
വനിതാ സംഘടനയായ ഡബ്ലുസിസിയുടെ നോ റ്റു സൈബര്‍ വയലന്‍സ് ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കിയ കുറിപ്പിലായിരുന്നു ഇരുവരും ഇങ്ങനെ കുറിച്ചത്.
മുന്‍പുണ്ടായിരുന്നതും നിലവില്‍ തുടര്‍ന്നുപോരുന്നതുമായ ആശയങ്ങളില്‍ നിന്നും സ്ത്രീകള്‍ മാറി ചിന്തിക്കുന്നത് ഈ സമൂഹത്തിന് ദഹിക്കില്ലെന്നും അതിന്റെ ഫലമായാണ് പലഘട്ടങ്ങളിലും സ്ത്രീവിരുദ്ധത പുറത്തേക്ക് വരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ എന്നത് പലരും പാലിക്കാറില്ല. അങ്ങനെയൊരു കാര്യം നിലനിന്നിരുന്നുവെങ്കില്‍ പാര്‍വതിയുടെ പരാമര്‍ശം എന്തായിരുന്നുവെന്ന് സമൂഹം തിരിച്ചറിയുമായിരുന്നുവെന്നും ബോബി, സഞ്ജയ് പറഞ്ഞു. സ്വയം വിശകലനത്തിലേക്ക് മനസമാധാനക്കേടിലേക്കും തങ്ങളെ തള്ളിവിട്ടത് പാര്‍വ്വതിയായിരുന്നില്ലെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.