മലയാളത്തിന്‍റെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മഞ്ജുവിന് നിറയെ ആരാധകരാണ് ഉള്ളത്.

ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന സമയത്താണ് വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും ഇടവേള എടുത്ത് മഞ്ജു പോയത്. എന്നാല്‍ ഇപ്പോള്‍ ഒരു ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ് താരമിപ്പോള്‍.

തന്‍റെ ആരാധകരോട് വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. അതായത് ഒരേസമയം രണ്ടു ഭാഷകളില്‍ നിന്നും രണ്ട് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുകയാണ് മഞ്ജുവിന്. ആ സന്തോഷം തന്‍റെ ഫെയ്സ് ബുക്കിലൂടെ മഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇതാദ്യമായി ഒരേ സമയം രണ്ട് ഭാഷകളില്‍ രണ്ട് അവാര്‍ഡുകള്‍ സ്വീകരിക്കുന്നുവെന്നും നന്ദി ബിഹൈന്‍വുഡ്‌! അസുരനും ലൂസിഫറിനും പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും താനോര്‍ക്കുന്നുവെന്നും വളരെയധികം സ്‌നേഹവും നന്ദിയും എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

കൂടാതെ 100 കോടി, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും മഞ്ജുവിന് സ്വന്തമായിരിക്കുകയാണ്. ലൂസിഫറിലൂടെയാണ് മഞ്ജുവിന് ഈ നേട്ടം സ്വന്തമായത്