ബെയ്റൂട്ട്: ലബനനിലെ രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടലില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ചിലരുടെ നിലഗുരുതരമെന്ന് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.രക്തസാക്ഷി ചത്വരം, റിംഗ് ബ്രിഡ്ജ്, റെയ്ദ് അല്‍ സോ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ലബനനിലെ സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നാളുകളായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ സംഭവങ്ങളുമെന്നാണ് വിവരം.
സംഘര്‍ഷത്തില്‍ 20 ലേറെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് ലബനീസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.