സന്നിധാനം: ശബരിമലയില്‍ ഒരു കാരണവശാലും യുവതീ പ്രവേശനം പാടില്ലെന്ന് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്. യുവതികള്‍ക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ പോകാമല്ലോയെന്നും യേശുദാസ് വ്യക്തമാക്കി.

യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നതുകൊണ്ടല്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ ഒരു പരിപാടിയിലാണ് യേശുദാസ് നിലപാട് വ്യക്തമാക്കിയത്.

.41 ദിവസം കഠിനവ്രതമെടുത്ത് എന്‍റെ അച്ഛന്‍ രഹസ്യമായി ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച്‌ ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് 1947 ല്‍ അച്ഛന്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്.

ആ പുസ്തകം വായിച്ചപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം ആദ്യം പാടിയ വ്യക്തി. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്‍റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണമെന്നും യേശുദാസ് ചോദിച്ചിരുന്നു.