ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ഈശ്വര മൂര്‍ത്തി ഐപിഎസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഫാത്തിമയുടെ സഹപാഠികളെയും അധ്യാപകരെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ വ്യക്തമായ തെളിവുകള്‍ ഇല്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
നേരത്തെ, മകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു.