ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. വിഷയത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണാവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും.

ഗുവാഹത്തിയില്‍ ചേര്‍ന്ന ബി.ജെ.പി എംപിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചത്.

പശ്ചിമബംഗാളില്‍ പ്രക്ഷോഭകര്‍ ഇന്നലെ ഒരു റെയില്‍വേ സ്റ്റേഷനും ആളില്ലാത്ത അഞ്ച് ട്രെയിനുകളും നിരവധി കടകളും ബസുകളും പൊലീസ് വാഹനങ്ങളും കത്തിച്ചു.ഹൗറയിലെ സാങ്ക്രയില്‍ നൂറുകണക്കിന് പ്രക്ഷോഭകരാണ് റെയില്‍വേസ്റ്റേഷന്‍ കെട്ടിടത്തിന് തീയിട്ടത്.മുര്‍ഷിദാബാദിലെ ലാല്‍ഗോള റെയില്‍വേസ് റ്റേഷനില്‍ ആളില്ലാത്ത അഞ്ച് ട്രെയിനുകള്‍ക്കും തീയിട്ടു.

ഇതിനിടെ അക്രമ സംഭവങ്ങള്‍ തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ വ്യക്തമാക്കി.