ബൊകാറോ: പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണ്. ഈ പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം എന്നീ കാര്യങ്ങള്‍ നേട്ടങ്ങള്‍ സ്വര്‍ണ ലിപികളാല്‍ എഴുതണം. നിയമപരമായ രീതിയില്‍ തന്നെ സര്‍ക്കാര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. എന്നാല്‍ വിഷ‍യത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.