തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളില്‍ പ്രതിഷേധം കനക്കവേ കേരളത്തില്‍ നിന്നുള്ള ട്രെയ്‌നുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസ് എറണാകുളം വരെയായിരിക്കും. 17-ാം തീയതി പുറപ്പെടുന്ന എറണാകുളം ഹൗറ എക്‌സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭകര്‍ നിര്‍ത്തിയിട്ട, ആളുകളില്ലാത്ത അഞ്ച് ട്രെയ്‌നുകള്‍ കത്തിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.