വാഷിങ്ങ്ടണ്‍, ഡി.സി: പ്രസിഡന്റ് ട്രമ്പിനെഇംപീച്ച് ചെയ്യുന്നതിനുള്ള രണ്ട് പ്രമേയങ്ങല്‍ കോണ്‍ഗ്രസിന്റെ ജുഡീഷ്യല്‍ കമ്മിറ്റി വോട്ടിനിട്ടു പാസാക്കി. പാര്‍ട്ടി അടിസ്ഥാനത്തിലാണു വോട്ടിംഗ് നടന്നത്.

അടുത്തയാഴ്ച കോണ്‍ഗസ് പ്രമേയം പരിഗണിക്കും. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഹൗസില്‍ പ്രമേയം പാസായാലും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സെനറ്റില്‍ തള്ളപ്പെടുമെന്ന് കരുതുന്നു.

പ്രമേയം അഴിമതിയും തട്ടിപ്പും എന്നാണു പ്രസിഡന്റ് പ്രതികരിച്ചത്. സെനറ്റില്‍ ശരിയായ വിചാരണ നടക്കുമെന്നും ശരിയായ തീരുമാനം ഉണ്ടാകുമെന്നും ട്രമ്പ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു ഡമോക്രാറ്റ് പ്രസിഡന്റാവുമ്പോള്‍ ഹൗസില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമാണുള്ളതെങ്കില്‍ ഈ അനുഭവം അവര്‍ ഓര്‍മ്മിക്കും എന്നു ട്രമ്പ് മുന്നറിയിപ്പും നല്കി.

അമേരിക്കയുടെ മിത്രമായ ഉക്രൈനു കോണ്‍ഗ്രസ് അനുവദിച്ച പണം വൈകിപ്പിക്കുകയും അത് വഴി സ്വന്തം ഇലക്ഷന്‍ പ്രചാരണത്തിനുസഹായകമാകുകയും ചെയ്തു എന്നതാണ് ഒരു പ്രമേയം