കൊല്ലം : സിനിമാരംഗം ഇന്ന് തര്‍ക്കങ്ങളുടെ വേദിയായിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ . പബ്ളിസിറ്റിക്കുവേണ്ടിയും , മോഷണത്തെപ്പറ്റിയുള്ള തര്‍ക്കത്തിനിടയില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കൊല്ലത്ത് കാമ്ബിശ്ശേരി കരുണാകരന്‍ ലൈബ്രറി നടത്തിയ അജയന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍ .
പണ്ട് നല്ല നോവലുകള്‍ സിനിമയാക്കിയിരുന്നു. അതിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കുമായിരുന്നു. മലയാളത്തിന്റെ മാന്യതയും മഹത്വവും നന്മയും മറന്ന് താത്കാലിക പ്രശസ്തിക്കുവേണ്ടിയുള്ള കലാസൃഷ്ടികളാണ് ഇന്ന് ഏറെയും. അജയന്‍ നമുക്കുതന്ന സിനിമ എക്കാലവും ഓര്‍മിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി .