കൊച്ചി: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ‘പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌’ എന്ന അടിക്കുറിപ്പോടെ എഐഎംഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചിത്രവുമായി ചേര്‍ത്ത് സോണിയ ഗാന്ധിയുടെ ചിത്രമാണ് അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.

ഇത് അപകീര്‍ത്തികരവും ഐടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി നായരാണ് ഡിജിപിക്ക് പരാതി നല്‍കിയത്.