ഇന്ത്യ പുതിയ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്പോൾ ഭരണഘടനയും ജനാധിപത്യവും അനുസരിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് യുഎസ്.
ബില്ലുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യവും നിയമത്തിനു മുന്നിൽ എല്ലാവരും സമൻമാരാണ് എന്നുള്ളതുമാണ് ഇരു ജനാധിപത്യ രാജ്യങ്ങളുടെയും മൗലീക തത്വങ്ങളെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.
പൗരത്വബിൽ നടപ്പിലാക്കുന്നതു മൂലം മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് ത്വരിതപ്പെടുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ന്യൂഡൽഹിയിൽ പറഞ്ഞിരുന്നു.