ഇന്ത്യയിലെ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദേശം. ഇന്ത്യയിലെ അമേരിക്കൻ എംബസിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. രാജ്യത്തെ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം പുകയുന്നതിനേത്തുടർന്നാണ് അമേരിക്ക ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം, യാത്രാ വിലക്ക് ഏർപ്പെടുത്തുകയല്ല ജാഗ്രതാ നിർദേശം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് എംബസി അധികൃതർ വ്യക്തമാക്കി. പൗരത്വ ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയതിനു പിന്നാലെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.