സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പരിശോധനകള്‍ ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ ലൊക്കേഷനില്‍ ലഹരി ഉപയോഗമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ യാതൊരു തെളിവുകളും ലഭിച്ചില്ലെന്നും എക്‌സൈസ് അഡീഷണല്‍ കമ്മീഷ്ണര്‍ സാം ക്രിസ്റ്റി അറിയിച്ചു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു. നിര്‍മാതാക്കള്‍ അടക്കമുള്ളവര്‍ സിനിമ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വന്‍ തോതില്‍ നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ലൊക്കേഷനുകളിലെ ലഹരി ഉപയോഗം; പരിശാധന തുടങ്ങി
