ജേഴ്‌സി: ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ 25-മത് നാടകം നാളെ- ഡിസംബര്‍ 14 ശനിയാഴ്ച വൈകുന്നേരം അരങ്ങേറും. ‘നന്മകള്‍ പൂക്കും കാലം’ ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷങ്ങളോടനുബന്ധിച്ച് ബോസ്റ്റണ്‍ ചെംസ്-ഫോര്‍ഡ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തിലാണ് നടക്കുന്നത്(200 Richardson Road, North Chelus Ford, MA 01863).
നാടകാവതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഒക്കെ പൂര്‍ത്തിയായതായി ന്യൂജേഴ്‌സിയിലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്ന് രക്ഷാധികാരി പി.ടി.ചാക്കോ(മലേഷ്യ), പ്രസിഡന്റ് എഡിസണ്‍ ഏബ്രഹാം, സെക്രട്ടറി ടീനോ തോമസ് എന്നിവര്‍ അറിയിച്ചു. 15 പേരടങ്ങുന്ന നാടകസംഘം ഇന്ന് ബോസ്റ്റണിലേക്ക് തിരിക്കും. ‘അക്കരക്കാഴ്ചകള്‍’ ഫെയിം ജോസ്‌കുട്ടി വലിയകല്ലുങ്കല്‍, സജിനി സഖറിയ എന്നിവരെ കൂടാതെ അമേരിക്കയിലെ നാടകരംഗത്ത് പയറ്റി തെളിഞ്ഞ കൊച്ചിന്‍ ഷാജി, സണ്ണി കല്ലൂപ്പാറ, സന്തോഷ്, ടീനോ തോമസ്, ഷൈനി ഏബ്രഹാം, എഡിസണ്‍ ഏബ്രഹാം, മെറിന്‍ ടീനോ, ജോര്‍ജ് തുമ്പയില്‍ എന്നിവരും അരങ്ങത്തും, ജിജി ഏബ്രഹാം, റോയി മാത്യു, റീനാ റോയി, ഷിബു ഫിലിപ്, സണ്ണി റാന്നി എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു.
നാടകരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ന്യൂജേഴ്‌സിയിലെയും ന്യൂയോര്‍ക്കിലെയും ഏക കലാസംഘടനയായ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ഏറ്റവും പുതിയ സംഗീതനാടകം ആസ്വദിക്കുവാന്‍ ബോസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള കലാസ്വാദകരെ ക്ഷണിക്കുന്നതായി സംവിധായകന്‍, റെഞ്ചി കൊച്ചുമ്മന്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്
www.Fineartsmalayalamnj.com
www.neausa.org