തിരുവനന്തപുരം : ഉദയംപേരൂര്‍ കൊലക്കേസിന് കാരണക്കാര്‍ വിദ്യയുടെ മക്കളെന്ന് ഒന്നാം പ്രതി പ്രേംകുമാര്‍. വിദ്യയുടെ ആദ്യ വിവാഹത്തിലെ മക്കളാണിവര്‍. 34 വയസുള്ള ദീപക്കും 28 വയസുള്ള ഒരു മകളുമാണ് അതിനു കാരണക്കാര്‍. അവരുമായി അകന്നു കഴിഞ്ഞളുടെ വിവാഹ സമയത്താണ് വിദ്യ അവരുമായി അടുത്തത്. അതോടെ താനുമായി വിദ്യ അകലാന്‍ ശ്രമിച്ചെന്ന് പ്രേംകുമാര്‍ പറഞ്ഞു. അമ്മ നാല് വിവാഹം കഴിച്ച കാര്യം മക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. തങ്ങളുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് അവര്‍ കരുതിയത്. ഡോക്ടറുടെ വിവാഹം നടത്തിയത് സഹോദരനായ ദീപക്കാണ്. വിവാഹത്തിനെത്തിയ വിദ്യ മകനുമായും മകളുമായും കൂടുതല്‍ അടുത്തു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മകളുടെ വിവാഹം.പിന്നെ അവരുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും അടുപ്പം ദൃഢപ്പെടുത്തുകയുമായിരുന്നു. ഇതോടെ പ്രേമനുമായി അകലാനും തുടങ്ങി. ഇതുസംബന്ധിച്ച്‌ പ്രേമനും വിദ്യയും പലപ്പോഴും വഴക്കിട്ടിരുന്നു. പ്രേമനെ വിവാഹം കഴിച്ചതില്‍ രണ്ട് കുട്ടികളുണ്ട്. അതില്‍ 14 വയസുള്ള പെണ്‍കുട്ടിയെയും കൊണ്ട് വിദ്യ മകന്‍ ദീപക്കിനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതിനെ പ്രേംകുമാര്‍ ശക്തമായി എതിര്‍ത്തു.

ഒരുപക്ഷെ തന്റെ മകളും വഴിപിഴച്ചുപോകുമെന്ന് പ്രേംകുമാറിന് ഭയമുണ്ടായിരുന്നു. മകനെ പ്രേമനെ ഏല്‍പ്പിച്ച്‌ 14കാരിയെയും കൊണ്ട് വിദ്യ ദീപക്കിനൊപ്പം ഗോവയിലേക്ക് പോകാന്‍ പദ്ധതിയിട്ടു. ഈ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രേംകുമാര്‍ പഠിച്ച സ്‌കൂളിലെ റീയൂണിയന്‍ ചടങ്ങ് നടന്നത്. അവിടെവച്ചാണ് സുനിത വര്‍ഷങ്ങള്‍ക്കു ശേഷം പ്രേംകുമാറിനെ കണ്ടുമുട്ടിയത്. അവരോട് തന്റെ കഥയെല്ലാം പറഞ്ഞതോടെ പ്രേംകുമാറിനോട് സുനിതയ്ക്ക് അനുകമ്ബ തോന്നി. ഇതോടെ ഇവരുവര്‍ക്കിടയിലും മുമ്ബുണ്ടായിരുന്ന പ്രണയം വീണ്ടും മൊട്ടിട്ടു. തന്റെ മകളെ വിദ്യയില്‍ നിന്നും രക്ഷിക്കാന്‍ സുനിയുടെ സഹായം പ്രേംകുമാര്‍ തേടി. മകളെ താന്‍ നോക്കിക്കോളാമെന്നും അതോര്‍ത്ത് പേടിക്കേണ്ടെന്നും പ്രേംകുമാറിന് ധൈര്യം നല്‍കിയത് സുനിതയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേയാട് ഒരു വില്ല വാടകയ്‌ക്കെടുത്തത്. ഇവരോടൊപ്പം മകളെ താമസിപ്പിക്കുകയായിരുന്നു പ്രേംകുമാറിന്റെ ലക്ഷ്യം. അതിനു മുമ്ബ് വിദ്യയെ വകവരുത്താനുള്ള മാനസികാവസ്ഥയിലായിരുന്നു പ്രേംകുമാര്‍. തിരുവനന്തപുരത്ത് എത്തിച്ച്‌ കൊല നടത്താനുള്ള ബുദ്ധി ഉപദേശിച്ചതും സുനിതയായിരുന്നു. സെപ്റ്റംബര്‍ 20നാണ് വിദ്യയെയും കൂട്ടി പ്രേമന്‍ തിരുവനന്തപുരത്തേക്ക് വന്നത്. 21ന് പുലര്‍ച്ചെ കൊലപാതകവും നടത്തി. തുടര്‍ന്ന് തെളിവു നശിപ്പിക്കാനും മൃതദേഹം ഒളിപ്പിക്കാനും സഹായിച്ചത് സുനിതയായിരുന്നു.