ന്യൂജേഴ്‌സി : നിരണം കൊല്ലപറമ്പില്‍ ഡോ അബ്രഹാം വര്‍ക്കി (83) നിര്യാതനായി. തൃശൂര്‍ മണ്ണുത്തി വെറ്ററനറി കോളേജ് പ്രൊഫെസ്സറായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ച ഡോക്ടര്‍ ന്യൂജേഴ്‌സിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അടുത്തയിടെ ചികിത്സാര്‍ത്ഥം കേരളത്തിലേക്ക് പോയ ഡോക്ടറുടെ മരണം സംഭവിച്ചത് ആലുവയില്‍ വെച്ചായിരുന്നു.
നിരണം കോട്ടയില്‍ കുടുംബാഗം ഡോ. ശോശാമ്മയാണ് ഭാര്യ.
മക്കള്‍ :ഡോ റിബെക്ക മിനി വര്‍ഗീസ് ജോര്‍ജ് വര്‍ഗീസ് (ന്യൂജേഴ്‌സി )
ജോര്‍ജ് അബ്രഹാം ശ്രുത ജോര്‍ജ് (കാനഡ).
തൃശൂര്‍ മണ്ണുത്തി ഇന്ദിര നഗറിലുള്ള വസതിയില്‍ ഡിസംബര്‍ 15ഞായറാഴ്ച രാവിലെ 11മണിക് പൊതു ദര്ശനവും തുടര്‍ന്നു തൃശൂര്‍ ഈസ്റ്റഫോര്‍ട് എബനേസര്‍ മാര്‍ത്തോമാ ചര്ച്ച സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു
ജോര്‍ജ് വര്ഗീസ് 201 926 4875