ദോ​ഹ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് 2019ല്‍ ​പ​ങ്കെ​ടു​ക്കാ​ന്‍ ഏ​ഷ്യ​ന്‍ ചാ​മ്ബ്യ​ന്മാ​രാ​യ അ​ല്‍ ഹി​ലാ​ല്‍ സൗ​ദി ഫു​ട്​​ബാ​ള്‍ ക്ല​ബ് ദോ​ഹ​യി​ലെ​ത്തി. ജാ​സിം ബി​ന്‍ ഹ​മ​ദ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ല്‍ ഹി​ലാ​ലി​​െന്‍റ ആ​ദ്യ മ​ത്സ​രം.ആ​ഫ്രി​ക്ക​ന്‍ ചാ​മ്ബ്യ​ന്മാ​രാ​യ തു​നീ​ഷ്യ​യി​ലെ എ​സ്പെ​റ​ന്‍സ് സ്പോ​ര്‍ട്ടീ​വ് ഡി ​തു​നീ​സു​മാ​യി ശ​നി​യാ​ഴ്ച ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലാ​ണ് അ​ല്‍ ഹി​ലാ​ല്‍ മ​ത്സ​രി​ക്കു​ക.തെ​ക്കേ അ​മേ​രി​ക്ക​ന്‍ ക്ല​ബു​ക​ളു​ടെ കോ​പ ലി​ബ​ര്‍ട്ട​ഡോ​റ​സ് ചാ​മ്ബ്യ​ന്മാ​രാ​യ ബ്ര​സീ​ലി​ലെ ഫ്ല​മി​ഗോ​യു​മാ​യി ഈ ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ള്‍ മ​ത്സ​രി​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്​​ച സ​മാ​പി​ച്ച ഗ​ള്‍ഫ് ക​പ്പി​ല്‍ സൗ​ദി ദേ​ശീ​യ ടീ​മി​നു വേ​ണ്ടി ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​രി​ക്കേ​റ്റ സ​ല്‍മാ​ന്‍ അ​ല്‍ ഫ​റാ​ജി​ന് പ​ക​ര​ക്കാ​ര​നാ​യി ന​വാ​ഫ് അ​ല്‍ ആ​ബി​ദാ​ണ് ക്ല​ബ്​ ലോ​ക​ക​പ്പി​ല്‍ ടീ​മി​നോ​ടൊ​പ്പം ചേ​ര്‍ന്നി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന എ.​എ​ഫ്.​സി ചാ​മ്ബ്യ​ന്‍ഷി​പ്പി​ല്‍ ജ​പ്പാ​​െന്‍റ ഉ​റാ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്ല​ബ് ലോ​ക​ക​പ്പ് 2019ലേ​ക്ക് അ​ല്‍ ഹി​ലാ​ല്‍ ക​ട​ന്ന​ത്.ക്ല​ബ് ലോ​ക​ക​പ്പി​ല്‍ ടീ​മി​നോ​ടൊ​പ്പം പ​ങ്കെ​ടു​ക്കാ​നാ​യ​തി​ല്‍ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​ല്‍ ഹി​ലാ​ലി​​െന്‍റ കോ​ച്ച്‌ റ​സ്വാ​ന്‍ ലു​കേ​സ്കു ദോ​ഹ​യി​ല്‍ പ​റ​ഞ്ഞു.പ്ര​ധാ​ന​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര ടൂ​ര്‍ണ​മ​െന്‍റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന ല​ക്ഷ്യം നേ​ടാ​ന്‍ പ​രി​ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.