തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ കരിനിയമമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയര്‍പ്പിച്ച്‌ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച്‌ ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്നാണ് ലിജോ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണ് പൗരത്വ നിയമ ഭേദഗതി. സാധ്യമായ വേദികളിലെല്ലാം ഇതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.