ഡാളസ്: 2020 ജൂലൈയില്‍ ഡാളസില്‍ വെച്ച് നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ സില്‍വര്‍ ജൂബിലി കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ഡിസംബര്‍ 14 നു ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (7200 Rowlett Road, Rowlett, Texas 75089) സഭാ മന്ദിരത്തില്‍ വെച്ച് നടക്കും. വൈകിട്ട് 6:30 നു ആരംഭിക്കുന്ന സമ്മേളനത്തിനു നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ജോസ് എണ്ണിക്കാട് (പ്രസിഡന്റ്), പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഏബ്രഹാം തോമസ് (സെക്രട്ടറി), ബ്രദര്‍ വില്‍സണ്‍ വര്‍ഗ്ഗീസ് (ട്രഷറര്‍), ഇവാ. സോബി കുരുവിള (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്ത് കോണ്‍ഫ്രന്‍സ് ഒരുക്കങ്ങള്‍ വിശദീകരിക്കും. റവ വില്യം ലീ മുഖ്യാതിഥി ആയി പങ്കെടുത്തു ദൈവവചനം സംസാരിക്കും. ഡാളസ് ദേശീയ പ്രതിനിധികളായ പാസ്റ്റര്‍ സതീഷ കുമാര്‍, ബ്രദര്‍ തോമസ് ജോര്‍ജ്ജ് എന്നിവര്‍ ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സമ്മേളനത്തില്‍ രജ്‌സിട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പും നല്‍കുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. 2020 ജൂലൈ 1619 വരെ മെസിക്വിറ്റ് കണ്‍വന്‍ഷന്‍ സെന്റര്‌റില്‍ വെച്ച് നടക്കുന്ന കുടുംബസംഗമത്തിനു “ നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയര്‍ത്തുക” എന്നതാണു ചിന്താവിഷയം. ദേശീയ ഭാരവാഹികളെ കൂടാതെ പാസ്റ്റര്‍ എബി മാമ്മന്‍ (ലോക്കല്‍ കണ്‍വീനര്‍), ജോഷുവ ജോസഫ് ( ലോക്കല്‍ കോര്‍ഡിനേറ്റര്‍), റോബിന്‍ രാജു (ലോക്കല്‍ സെക്രട്ടറി), വര്‍ഗ്ഗീസ് തോമസ് ( ലോക്കല്‍ ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ്‌സും സമ്മേളനത്തില്‍ പങ്കെടുക്കും. മീഡിയ കോര്‍ഡിനേറ്റര്‍ പ്രസാദ് തീയാടിക്കല്‍ അറിയിച്ചതാണിത്.