കൊച്ചി: യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ജല അതോറിറ്റിയെ കുറ്റപ്പെടുത്തി കൊച്ചി മേയർ. കുഴി അടയ്ക്കാൻ പലതവണ ആവശ്യപ്പെട്ടതാണെന്നും എന്നാൽ അധികൃതര്‍ ഇതിന് തയാറായില്ലെന്നും മേയര്‍ സൗമിനി ജെയിൻ പറഞ്ഞു.
അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗൺസിലർ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണെന്നും അവർ പറഞ്ഞു. അടിയന്തരമായി കുഴി അടക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകുമെന്നും മേയർ കൂട്ടിച്ചേർത്തു.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ജല അതോറിറ്റി എട്ട് മാസം മുൻപ് കുഴിച്ച കുഴിയിൽ വീണാണ് യുവാവ് മരിച്ചത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.