കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം. ജില്ലാ കളക്ടറാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ജല അതോറിറ്റി എട്ട് മാസം മുൻപ് കുഴിച്ച കുഴിയിൽ വീണാണ് യുവാവ് മരിച്ചത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.
ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്നുള്ള കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായിട്ടാണ് വാട്ടർ അതോറിറ്റി കുഴി കുഴിച്ചിരുന്നത്.