തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി സ​ർ​ക്കാ​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​ഴി​യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു​ക​ൾ പൊ​ലീ​യു​ന്പോ​ൾ വ​കു​പ്പു​ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​രി ഒ​ളി​ച്ചോ​ടു​ക​യാ​ണ്. മ​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ന​മ്മാ​വ് സ്വ​ദേ​ശി യ​ദു​ലാ​ലാ​ണ് മ​രി​ച്ച​ത്. പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് ജ​ല അ​തോ​റി​റ്റി എ​ട്ട് മാ​സം മു​ൻ​പ് കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണാ​ണ് യു​വാ​വ് മ​രി​ച്ച​ത്.