കോട്ടയം: ശബരിമലയ്ക്ക് കാല്‍നടയായി പോയ ഭക്തന്‍ കാറിടിച്ച്‌ മരിച്ചു. അടിമാലി കല്ലാര്‍കുട്ടി സ്വദേശി കാക്കാട്ടൂര്‍ ദിവാകരന്‍(65)ആണ് മരണമടഞ്ഞത്.

പാലാ – തൊടുപുഴ റോഡില്‍ മാനത്തൂര്‍ പള്ളി ജംഗ്ഷന് സമീപമുള്ള അംഗന്‍വാടിയുടെ മുന്‍വശത്ത് ഇന്ന് 2 നാണ് അപകടം നടന്നത്.
തൊടുപുഴയില്‍ നിന്ന് പൈകയിലേക്ക് പോയ കാറാണ് സൈഡ് തെറ്റി തീര്‍ത്ഥാടകനെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്കു തെറിച്ച്‌ വീണപ്പോള്‍ മുന്‍ വശത്തെ ഗ്ലാസ് തകര്‍ന്നു. തുടര്‍ന്ന് തലയിടിച്ച്‌ റോഡിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടങ്ങള്‍ തുടര്‍ക്കഥയായ ഇവിടെ ഒരു മാസത്തിനുള്ളില്‍ ഒരേ സ്ഥലത്ത് ഇത് മൂന്നാമത്തെ അപകടമാണ്. ഭാര്യ രാധാമണി കോടിയാനിച്ചറ കുടുംബാഗമാണ്. മക്കള്‍ ദീപ, ദിവ്യ. മരുമകന്‍ ശ്രീക്കുട്ടന്‍.