കോട്ടയം: കോട്ടയം കുറുവിലങ്ങാട് പാറമടയില്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളാണ് മരിച്ചത്. പാറ തുളച്ച്‌ കൊണ്ടിരുന്ന തൊഴിലാളികളുടെ മേല്‍ പാറ പൊട്ടി വീഴുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു പാക്കറെ എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു അപകടം.