ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സി​ലെ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി. 18 ഹ​ർ​ജി​ക​ളാ​ണ് വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തിക്ക് മു​ൻ​പി​ലെ​ത്തി​യി​രു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ തള്ളിയത്.

നവംബർ ഒൻപതിലെ ഉത്തരവിനെതിരേ മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ഏ​ഴ് ക​ക്ഷി​ക​ളും ഹി​ന്ദു മ​ഹാ​സ​ഭ, നി​ർ​മോ​ഹി അ​ഖാഡ എ​ന്നി​വ​രും 40 സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​രും പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജികൾ സമർപ്പിച്ചിരുന്നു. ഇനി തിരുത്തൽ ഹർജി നൽകുക എന്ന സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.