സിബിഐയാണ് രാധാകൃഷ്ണനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേര്‍ന്ന് 750 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വര്‍ണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാത്താവളം വഴി നടന്നതെന്ന് ഡിആര്‍ഐ പറയുന്നു. സ്വര്‍!ണ കടത്തുകേസിലെ പ്രതികളായ വിഷ്ണുവും, പ്രകാശ് തമ്ബിയും വാഹന അപകടത്തില്‍ കൊല്ലപ്പെട്ട ബാലഭാസ്‌ക്കറിന്റെ മാനേജറുമായിരുന്നു. സ്വര്‍ണകടത്തില്‍ ഇവരുടെ പങ്ക് സ്ഥിരീകരിച്ചത്തോടെയാണ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറിയത്. മെയ് 13ന് 25 കിലോ സ്വര്‍ണം സുനിലും, സെറിനയും ചേര്‍ന്ന് കടത്തുന്നതിനിടെ ഡിആര്‍ഐ പിടികൂടിയതോടെയാണ് ദുബായി കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റിലേക്ക് അന്വേഷണം തുടങ്ങിയത്.