ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി താരങ്ങളെയും സ്‌പോര്‍ട്‌സ് താരങ്ങളെയും പിന്നിലാക്കിയിരുന്നു ഹൃത്വികിന്റെ ഈ നേട്ടം. ഇപ്പോഴിതാ നടി ആലിയ ഭട്ട് ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ആലിയയ്‌ക്കൊപ്പം ഈ ദശാബ്ദത്തിലെ ഏറ്റവും സെക്‌സിയായി നടി ദീപിക പദുക്കോണും തിരഞ്ഞെടുക്കപ്പെട്ടു. യുകെ ആസ്ഥാനമായിട്ടുള്ള ഈസ്റ്റേണ്‍ ഐ എന്ന വീക്ക്‌ലിയാണ് ഈ വര്‍ഷത്തെ ലിസ്റ്റ് പുറത്ത് വിട്ടത്. ആലിയ ഭട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നിത്. ഇതിനൊപ്പം ആലിയ ഭട്ടും രണ്‍വീറും നായിക നായകന്മാരായി അഭിനയിച്ച ഗല്ലി ബോയ് എന്ന സിനിമ ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
അതേ സമയം അധികം വൈകാതെ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മില്‍ വിവാഹിതരാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെന്നും കാശ്മീരില്‍ നിന്നുമായിരിക്കും താരവിവാഹമെന്നും ഔദ്യോഗികമല്ലാത്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് ആലിയയെ തേടി പുതിയ അംഗീകാരങ്ങള്‍ എത്തുന്നത്.