ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തല മൊട്ടയടിച്ച്‌ പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരമിരിക്കുമ്ബോഴാണ് യൂണിയനുകളിലൊന്നും ഉള്‍പ്പെടാത്തവര്‍ ചീഫ് ഓഫീസിന് മുന്നില്‍ വ്യത്യസ്തമായി പ്രതിഷേധിച്ചത്.

പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ ഇടപെടാത്തതിനാലാണ് ജീവനക്കാരുടെ പ്രതിഷേധം. തൊഴിലാളി യൂണിയനുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ആത്മാര്‍ഥയില്ലാത്തതാണന്നും ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി വെല്‍ഫെയര്‍ അസോസിയേഷന്റ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.